ജനകീയാസൂത്രണത്തിന്റെ 25 ആം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 1995 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ പ്രസിഡന്റ് മാരെയും വൈസ് പ്രസിഡന്റ്മാരെയും ആദ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെയും ജനകീയാസൂത്രണ മുൻ നിര പ്രവർത്തകരിൽ ഏതാനും പേരെയും ഉദ്യോഗസ്ഥ പ്രതിനിധിയെയും 17-08-2020 ചൊവ്വാഴ്ച പകൽ 2 മണിയ്ക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ആദരിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാന്യ എം.എൽ.എ.ശ്രീ.വി.ശശി ഉത്ഘാടനം ചെയ്യുന്നു. പ്രസ്തുത യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.ഷൈലജാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് , ബ്ലോക്ക് മെമ്പർ എ.എസ്.ശ്രീകണ്ഠൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുലഭ .എസ്, വിനിത, ജി.ഗോപകുമാർ എന്നിവർ പങ്കെടുക്കുന്നു
