കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചിലക്കൂർ ഓഫീസിന്റെ കീഴിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതക്കുള്ള ധനസഹായവും മത്സ്യത്തൊഴിലാളികളുടെ പെണ്മക്കളുടെ വിവാഹ ധനസഹായവും ബഹു. വർക്കല എം.എൽ.എ അഡ്വ.വി ജോയ് വിതരണം ചെയ്തു.വെട്ടൂർ ഗ്രാമപഞ്ചായത്തു ഹാളിൽ വച്ചു നടന്ന ചടങ്ങിൽ വെട്ടൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷീജ, ഫിഷറീസ് ഓഫീസർ രജനീഷ് സി.ആർ,വെട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.
