കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മൽസ്യകൃഷിയുടെ ഭാഗമായി പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട് വക്കം ഗ്രാമപഞ്ചായത്തിലെ അകത്തുമുറി കടവിൽ ആറ്റിങ്ങൾ എം.എൽ.എ. ഓ.എസ്. അംബിക മൽസ്യ വിത്തുകൾ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു


