ഫ്രണ്ട്സ് വർക്കലയുടെ ആദ്യ ദിന ഓണകിറ്റ് വിതരണം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ആദ്യം പെരുംകുളം നിവാസികളായ 15 നിർദ്ദന കുടുംബങ്ങൾക്ക് നൽകി അതിനു ശേഷം 11.30 നു വർക്കലയിലെ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ് എന്ന് മനസിലാക്കി അവർക്കും ഓരോ കിറ്റ് വീതം നൽകി. വർക്കല സബ് ഇൻസ്പെക്ടർ അജിത് കുമാർ ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. വർക്കലയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഫ്രണ്ട്സ് വർക്കലയുടെ മെമ്പർമാരും പങ്കെടുത്തു . മാധ്യമ പ്രവർത്തകർക്ക് വേണ്ടി അൻസാർ വർണ്ണന നന്ദി രേഖപ്പെടുത്തി.



