കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ” സ്ത്രീധന മുക്തം ആർഭാടാ രഹിതം ” എന്നീ വിഷയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്നേഹാർദ്രം ക്യാമ്പയിൻ സംഘടിപ്പിച്ചു.ചിറയിൻകീഴ് താലൂക്ക് യൂണിയനിൽ നടന്ന ക്യാമ്പയിനും, ഛയാ ചിത്രത്തിലെ പുഷ്പാർച്ചനയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ എസ് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മഹത് വ്യക്തിത്വത്തിന് ഉടമയായ ശ്രീമാൻ അയ്യങ്കാളിയുടെ ജന്മ നക്ഷത്രമായ ചിങ്ങമാസത്തിലെ അവിട്ടം നാളിൽ സാമൂഹികപ്രസക്തിയുള്ള വിഷയമാണ് കെപിഎംഎസ് സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചത് എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു സമകാലീന പ്രസക്തിയുള്ള സ്ത്രീധന മുക്തം – ആർഭാടാ രഹിത ജീവിതം എന്നീ വിഷയങ്ങളെക്കുറിച്ച് യൂണിയൻ സെക്രട്ടറി ശാന്ത ശീലൻ കാട്ടുംപുറം സംസാരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് മേവർക്കൽ പ്രകാശ് ന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ യൂണിയൻ ജോയിൻ സെക്രട്ടറി സ്വാഗതവും വൈസ് പ്രസിഡണ്ട് നന്ദിയും രേഖപ്പെടുത്തി. കോവിഡ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ ചടങ്ങിൽ യൂണിയൻ ഭാരവാഹികൾ, ശാഖാ പ്രതിനിധികൾ എന്നിവർ യോഗത്തിൽപങ്കെടുത്തു
