പെട്രോൾ, ഡീസൽ വിലവർദ്ധനവിലും തൊഴിലില്ലായ്മക്കും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി DYFI ആറ്റിങ്ങൽ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പെട്രോൾ പമ്പുകളിൽ നടന്ന ഒപ്പ് ശേഖരണം.ബ്ലോക്ക് കമ്മിറ്റി അംഗം സുഖിൽ, വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,ട്രെഷറർ സുജിൻ, വൈസ് പ്രസിഡന്റ് വിനീഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ബാപ്പി,കീർത്തി തുടങ്ങിയവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണം DYFI ജില്ലാ വൈസ് പ്രസിഡന്റ് അനൂപ്. ആർ.എസ്. ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാറ്റൻഡിംഗ് കമ്റ്റി ചെയർമാൻ A.നജാം, Dyfi ഈസ്റ്റ് മേഖല പ്രസിഡന്റ് അഖിൽ, സാബു, അർജുൻ, അരുൺ, തുടങ്ങിയവർ പങ്കെടുത്തു..


