ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ആംബുലൻസ് വാങ്ങുന്നതിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു 24 മണിക്കൂറും പ്രവർത്തിക്കുന്ന റെഡ് കെയർ നിർമ്മാണത്തിനും വേണ്ടി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ എം.ജി റോഡിൽ ശുഭാ ഭവനിൽ, മണിയുടെ നാലാം ചരമ വാർഷികത്തിന്റെ സ്മരണാർത്ഥം മകൻ ശ്യാം പതിനായിരം രൂപ സംഭാവന നൽകി. മണിയുടെ ഭാര്യ രത്നം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ.കെ.പി. പ്രമോഷിന് തുക കൈമാറി.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ ആർ.എസ്. അനൂപ്, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണുചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് എം.ബി.ദിനേശ്,ബ്ലോക്ക് കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായ സുഖിൽ ,ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് സ.പ്രശാന്ത് മങ്കാട്ടു,മേഖല കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായ നിതിൻ തുടങ്ങിയവർ പങ്കെടുത്തു.
