നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 1.200 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി കീളിയോട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം ഗണേഷ്ലാൽ മകൻ ബ്രിട്ടോലാലാണ് (35) 1.200 കിലോ ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കുമായി എക്സൈസ് പിടിയിലായത് ടി കേസ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിൽ NDPS Act U/S 20 (b) (ii) (B) പ്രകാരം NDPS CR No 27/2021 ആയി രജിസ്റ്റർ ചെയ്തു എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ പ്രേമചന്ദ്രൻനായർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ,അനീഷ്, സതീഷ്കുമാർ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
