എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അന്യായ തടങ്കലിൽവച്ച് അറസ്റ്റ് ചെയ്ത യുപിയിലെ ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ ജാഥ നടത്തി. തുടർന്ന് പോസ്റ്റാഫീസ് ജംഗ്ഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുധീർ നിലയ്ക്കമുക്ക് അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, നിയോജക മണ്ഡലം ഭാരവാഹികളായ വക്കം ആനന്ദ്, മനോജ് രാമൻ, പു ന്നേകുന്നം ഷിബു, വാഴ വിളാകം ബിജു, സുധീഷ് എന്നിവർ സംസാരിച്ചു
