ആറ്റിങ്ങൽ:
ഗവ. ടൗൺ യു പി എസ്സിലെ പൂർവ്വ വിദ്യാർഥി സംഘത്തിൻ്റെ നേതൃത്വത്തിൽ ക്ലാസ് റൂമുകളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി. വാർഡ് കൗൺസിലർ .ജി.എസ്.ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വി.രാധാകൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി സംഘം പ്രസിഡൻറ് ആർ.ഗോപാൽ, സംഘം ഭാരവാഹികളായ സുരേഷ് ബാബു, അയ്യപ്പൻ കലാ സാഹിതി, വിനോദ് കലാപീഠം രാജേഷ് ശ്രീലത, രതീഷ്, ശ്യാം പ്രസാദ്, രഘു പൂർവ്വാധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ, ബാബു ചന്ദ്രൻ , എടി ആർ എ അഡ്വ.സുരേന്ദ്രൻ, ദ്വാരക മോഹൻ, അധ്യാപകരായ ശ്രീ.നൗഷാദ്, ബീന, സീമ, രജിതാ രാജ്, പി ടി എഎക്സിക്യൂട്ടീവ് അംഗം പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളായ വാർഡ് കൗൺസിലർമാർ നിധിൻ, സുഖിൽ എന്നിവരും പങ്കെടുത്തു

