പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനവിന് പിന്നാലെ റേഷൻ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി.എട്ടു രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്.ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയാണ് വർധിച്ചു.മൊത്തവ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി.ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.നവംബർ മാസം മുതൽ മണ്ണെണ്ണക്കു പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന്എണ്ണകമ്പനികൾ ഈടാക്കുന്നത്.മുൻഗണനാ മുൻഗണനേതര ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും പുതിയ വിലയാണ് നൽകേണ്ടി വരിക.45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില.ഇതിനൊപ്പം ഡീലർ കമ്മിഷൻ ട്രാസ്പോട്ടെഷൻ നിരക്ക്,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലം അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപ.ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും.
