സംസ്ഥാനത്ത എലിപ്പണിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി.എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗ ബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതാണ് രോഗവ്യാപനത്തിനു കാരണം.മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു.മലിനജലവുമായി സമ്പർക്കമുണ്ടായാൽ മൂന്നു മുതൽ ആറ് ആഴ്ചവരെ കൃത്യമായ അളവിൽ ഗുളിക കഴിക്കണം.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പടെഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
