മെച്ചപ്പെട്ട സീരിയലുകൾ സ്വീകരണ മുറിയിലെത്താൻ ചാനലുകൾ മുൻകൈഎടുക്കണമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ.തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ടെലിവിഷൻ പുരസ്കാരവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കെവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വീടുകളിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു കാണുന്ന സീരിയലുകളുടെ നിലവാരത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.വ്യവസായം എന്ന നിലയിലും ആയിരങ്ങൾക്ക് ജീവനോപാധി എന്ന നിലയിലും നല്ല രീതിയിലെ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്.സീരിയലുകളുടെ ഉത്തരവാദിത്വപ്പെട്ടവർ ധാർമികമായ സെൻസറിങ് സ്വയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
