പാപ്പനംകോട് യൂണിറ്റിലെ ജീവനക്കാരായ കണ്ടക്ടർ ശ്രീമതി എസ്.പഞ്ചമിയും, ഡ്രൈവർ ശ്രീ എം.ഉദയകുമാറും RNC 668-ാം നമ്പർ ബസ്സുമായി (15.11.2021) 11: 25 മണിക്ക് മെഡി: കോളേജിൽ നിന്നും നെയ്യാറ്റിൻകരയിലേയ്ക്ക് സർവ്വീസ് നടത്തവെ, വെള്ളായണി ജംഗ്ഷനിൽ വെച്ച്, പ്രാവച്ചമ്പലം സ്വദേശിയും 60 വയസ്സ് പ്രായമുള്ളതുമായ രാമചന്ദ്രൻ എന്ന യാത്രക്കാരൻ ബസ്സിൽ കുഴഞ്ഞു വീഴുകയും ഉടനെ തന്നെ ടി ജീവനക്കാർ ടിയാനെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്ക് വിധേയനാക്കി ജീവൻ രക്ഷിക്കുകയുമുണ്ടായി.
ബസ്സ് തിരിച്ച് ആശുപത്രിയിൽ എത്തിക്കുവാൻ വൈകുമെന്നുണ്ടായിരുന്നതിനാൽ, ടി ജീവനക്കാർ ടി യാത്രക്കാരനെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്.
ദീർഘവീക്ഷണത്തോടെ സന്ദർഭോചിതമായി പ്രവർത്തിച്ച് ടി യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചതിലൂടെ “പാപ്പനംകോട് യൂണിറ്റിലെ കണ്ടക്ടർ ശ്രീമതി എസ്.പഞ്ചമി, ഡ്രൈവർ ശ്രീ എം.ഉദയകുമാർ ” എന്നിവർ കെ.എസ്.ആർ.ടി.സി- യുടെ യശസ്സ് വാനോളം ഉയർത്തുകയുണ്ടായി.
