KSRTC പാറശ്ശാല ഡിപ്പോയിൽ യാതൊരു പെർമിറ്റും ഇല്ലാത്ത പൊളിക്കുവാൻ മാറ്റിയിട്ടിരുന്ന പഴക്കം ചെന്ന ഓർഡിനറി ബസ് സൂപ്പർ ഫാസ്റ്റാക്കി കൊള്ള ലാഭത്തിന് വേണ്ടി ആലുവ വരെ സർവ്വീസ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി കുറുംങ്കൂട്ടി പാറശ്ശാല ഡിപ്പോയ്ക്ക് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് എം പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് .ആർ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.കൂടാതെ കോവിഡ് കാലത്ത് വെട്ടികുറച്ച ബസ് സർവീസ് പുനരാരംഭിക്കണമെന്നും പെർമിറ്റില്ലാത്ത ബസിനെ സൂപ്പർ ഫാസ്റ്റാക്കി ഓടിച്ചതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡിപ്പോ ATO യ്ക്ക് നിവേദനം നൽകുകയും ചെയ്തു.ബിജെപി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി മണ്ഡലം സെക്രട്ടറിമാരായ മഞ്ചവിളാകം ഹരി മണവാരി രതീഷ് , നെടിയാംകോട് അജയൻ , മഹിള മോർച്ച നേതാവ് ശ്രീമതി മഞ്ജു, ബിജെപി പാറശാല കമ്മിറ്റി അധ്യക്ഷൻ രതീഷ് കൃഷ്ണ ,ബിജെപി പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജി എസ് ബിനു, ഓംകാർ ബിജു ,വാർഡ് മെമ്പർ ചെറിയകൊല്ല പ്രദീപ്, Sc മോർച്ച ജില്ലാ സെക്രട്ടറി മോഹൻറോയ്, പാർട്ടിയുടെ മേഖലാ വൈസ് പ്രസിഡൻറ് മാരായ നാഗരാജ്,സതീഷ് കുമാർ , ഐങ്കാമം സുരേഷ് എന്നിവർ നേതൃത്വം നൽകി. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലായെന്നുണ്ടെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത്കൊണ്ട് R.S. രാജീവ് സംസാരിച്ചു.
