നഗരൂർ ഗ്രാമപഞ്ചായത്ത് 2020 – 21 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി യാഥാർത്ഥ്യമാക്കിയ കരിമ്പാലോട് പൂതക്കുഴി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓ.എസ് അംബിക എംഎൽഎ നിർവഹിച്ചു . നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനശ്വരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിസാമുദ്ദീൻ ആലപ്പാട്, ലാലി ജയകുമാർ, ഉഷ, അർച്ചനാ യു, സിന്ധു ആർഎസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ശശിധരൻ, എസ്. കെ. സുനി, സലിം വട്ടവിള, ശ്രീജേഷ്, എ ഇ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് സ്വരാജ് എന്നിവർ സംസാരിച്ചു.




