പെരുമാതുറ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമാതുറ മേഖലയുടെ ആഭിമുഖ്യത്തിൽ പെരുമാതുറ ജംഗ്ഷനിൽ നാളെ 17ജനുവരി തിങ്കളാഴ്ച സംഘടിപ്പിക്കാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ ‘കെ-റെയിൽ വിരുദ്ധ സായാഹ്ന സദസ്സ് ‘ ജില്ലയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലുള്ള ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു.
കോവിഡ് നിയന്ത്രണ വിധേയമാവുന്ന പശ്ചാത്തലത്തിൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അതുവരെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും രാഷ്ട്രീയം മാറ്റിവെച്ച് എല്ലാ പിന്തുണയും നൽകുമെന്നും
സംഘാടക സമിതിയംഗങ്ങളായ എസ്.എം.ഷഹീർ, സുനിൽസലാം, ഷാഫി പെരുമാതുറ എന്നിവർ അറിയിച്ചു.
