January 15, 2026

ഓട്ടോറിക്ഷയിൽ കറങ്ങി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ യുവാവിനെയാണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്ത തു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ഇവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിയാണി വട്ടക്കരിക്കകത്ത് നിന്നുമാണ് KL.21. C.3165 എന്ന രജിസ്റ്റർ നമ്പരുള്ള ഓട്ടോറിക്ഷയിൽ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത് മദ്യം വിൽപ്പന നടത്തിയ കുറ്റിയാണി സ്വദേശി സുനിൽകുമാറിനെ (47) അറസ്റ്റ് ചെയ്തു.

ഇയാളുടെ വാഹനവും മദ്യം വിൽപ്പന നടത്തി കിട്ടിയ 2300/- രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ,ശ്രീകാന്ത്,ശ്രീകേഷ്,മുഹമ്മദ്‌ മിലാദ് ,അധിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *