കോൺഗ്രസ് നേതാവും മുൻ നഗരസഭ വൈസ് ചെയർമാനുമായ കെ. സുരേഷ് കുമാറും, കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയും നിലവിൽ സിഡിഎസ് മെമ്പറുമായ സുഷമ ദേവിയും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ.എമ്മിലേക്ക് .പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ പാർട്ടി പതാക നൽകി സ്വീകരിച്ചു.പാർട്ടി ഏരിയാ കമ്മിറ്റി അംഗം സത്യദേവൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അരവിന്ദാക്ഷൻ,ലോക്കൽ കമ്മറ്റി അംഗങ്ങളായ സി. അജയകുമാർ , നിതിൻ നായർ ,മുബാഷ്,ഷൈൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
