
ബാലസംഘം വേനൽ തുമ്പി കലാജാഥക്ക് കിഴുവിലം മേഖല കമ്മിറ്റി സ്വീകരണം നൽകി. മുടപുരം ഗവൺമെന്റ് യു.പി.എസിൽ നടന്ന സ്വീകരണയോഗം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജിൻ രമേശ് അധ്യക്ഷനായി. ഭാഗ്യ മുരളി, അനഘ, എസ്.ചന്ദ്രൻ, മണികണ്ട്oൻ ,ആർ.കെ ബാബു, സുരേഷ് പഞ്ചമം ,തുടങ്ങിയവർ സംസാരിച്ചു എൻ.എസ് അനിൽ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു. വേനൽ തുമ്പി കലാകാരൻമാർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
