ഹരിത കേരള മിഷൻ്റെ ഭാഗമായി ആലംകോട് എൽപി സ്കൂളിലാണ് പച്ചതുരുത്ത് ഉദ്ഘാടനം ചെയ്തത് പച്ചത്തുരുത്ത് ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള നിർവഹിച്ചു .വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ. നജാം, ഹരിത കേരള മിഷൻ ആർ പി റസീന. എൻ, സ്കൂൾ ഹെഡ്മിസ്ട്രസ് റീജ സത്യൻ, ആലങ്കോട് മദ്രസ സദർ ഹുസൈൻ, ഷബ്ന, രക്ഷകർത്താക്കൾ, പൂർവവിദ്യാർത്ഥികൾ, കുട്ടികൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.





