കഠിനംകുളം : പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പെരുമാതുറ പി.എച്ച്.സിക്കു പുറകിൽ റാഫി മൻസിലിൽ അഫ്സൽ (31) -നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം വഴി 6 മാസം മുൻപ് ആണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്നു കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം ചെയ്തും
ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള
തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു.
വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഓ അൻസാരി.എയുടെ നേതൃത്ത്വത്തിൽ എസ്സ്.ഐ സജു.വി, ജി.എസ്.ഐ ഷാജി.പി, എസ്.സി.പി.ഒ നുജുമുദ്ദീൻ, ബിജു, സി.പി.ഒ
വിഷ്ണു വിജയൻ, ആനന്ദ് ആർ.എസ്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
