വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാൾ മരിച്ചു വാൾട്ടർ ജോൺ (43) വൈകുന്നേരം നാലുമണിയോടെ മത്സ്യബന്ധനത്തിന് നാലുപേരുമായി പോയ വള്ളമാണ് അഞ്ചുതെങ്ങ് മണ്ണാകുളത്തിന് സമീപം അപകടത്തിൽ പെട്ടത് വള്ളത്തിലുണ്ടായിരുന്ന, ജസ്റ്റിൻ, സ്റ്റീഫൻ ,വിൽഫ്രഡ് ,എന്നിവർ രക്ഷപ്പെട്ടു ശക്തമായ തിരമാലയിൽ പെട്ടാണ് വള്ളം തകർന്നത്.അർച്ചനയാണ് വാൾട്ടർ ജോണിൻ്റെ ഭാര്യ സനോജ്(15) സബിൻ(13) സിയോൺ (11) എന്നിവർ മക്കളാണ്.
