കേരള പോലീസ് അസോസിയേഷൻ 36ആമത് സംസ്ഥാന സമ്മേളനത്തോട് അനു ബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നടന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബു സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്.,ജോയിന്റ് സെക്രട്ടറി ഇ. വി. പ്രദീപൻ, ആറ്റിങ്ങൽ ഐ എസ് എച്ച് ഒ പ്രതാപചന്ദ്രൻ,സംഘടന നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ ,തുടങ്ങിയവർ പങ്കെടുത്തു.

