കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ പുതിയ ലോകം പുതിയ യുവത പുതിയ പൊലീസ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു സെമിനാറിൽ യുവജനങ്ങളും വിദ്യാർത്ഥികളും നേരിടുന്ന വിഷയങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു വിഷയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സെമിനാർ സൗത്ത് സോൺ ഐ. ജി . പി പ്രകാശ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിജിലൻസ് എസ് പി . ഇ.എസ്. ബിജുമോൻ കേരള സർവകലാശാല ശ്രീനാരായണഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ എം. എ. സിദ്ദീഖ് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ രാജധാനി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് സുരേഷ് ബാബു കെ. പി. ഒ. എ സംസ്ഥാന ജനറൽ സെക്രട്ടറി പ്രേംജി കെ.നായർ സ്വാഗതസംഘം ചെയർമാൻ ജി എസ് കൃഷ്ണലാൽ, ജനറൽ കൺവീനർ വിനു,സംസ്ഥാന നിർവാഹകസമിതി അംഗം ജി കിഷോർ കുമാർ തുടങ്ങിയ സംഘടനാ നേതാക്കൾ സംസാരിച്ചു

