തിരുവനന്തപുരം : മുതലപ്പൊഴിക്ക് വടക്ക് ഭാഗത്തെ തീരസംരക്ഷണത്തിനായുള്ള പ്രവർത്തികൾ സെപ്റ്റംബർ അവസാനവാരത്തോടെ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു.നിയമസഭയിൽ വി ശശി എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മുതലപ്പൊഴിക്ക് വടക്ക് ഭാഗത്തെ
താഴംപള്ളി മുതൽ പുന്നമൂട് പാലം വരെയുള്ള 2.7 കിലോ മീറ്റർ തീര സംരക്ഷണതിനുള്ള കിഫ്ബി പദ്ധതി മൂന്ന് വർഷമായി നടപ്പാക്കിയിട്ടില്ല.9 ഗ്രോയിനുകൾ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത് .ഇതോടൊപ്പം കഠിനംകുളം കായൽ തീരസംരക്ഷണവും പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്ന് ശശി എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് ആവശ്യപ്പെട്ടു.
തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. 2 തവണ ടെൻഡൻ നടപടികൾ നടത്തിയെങ്കിലും പദ്ധതി ഏറ്റെടുക്കാൻ ആരും എത്തിയില്ല. തുടർന്ന് പരിഷ്കരിച്ച എസ്റ്റിമേറ്റ് പ്രകാരം 24.09 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. 50 മുതൽ 110 വരെ മീറ്റർ നീളത്തിൽ ഗ്രോയിലുകൾ നിർമ്മിക്കാനാണ് സാങ്കേതിക അനുമതി നൽകിയിട്ടുള്ളത്. തുടർന് ലഭിച്ച ഡബിൽ കവർ ടെൻഡൻ്ററിൽ നിന്നും രാമലിംഗം കൺസ്ട്രേഷൻ കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിഷ്കരിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ള പദ്ധതി കിഫ്ബിയുടെ അംഗീകാരത്തോടെ സെപ്റ്റംബർ അവസാനവാരം നിർമ്മാണ പ്രവർത്തികൾ തുടങ്ങുമെന്ന് മന്ത്രി കൂട്ടിചേർത്തു.
