അറബിക്കടലിന്റെ മനോഹരിത കുറഞ്ഞ ചെലവിൽ ആസ്വദിക്കുന്നതിന്കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും കെഎസ്ആർടിസിയും ചേർന്ന് അവസരം ഒരുക്കുന്നു. 200 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന കപ്പലിൽ ബാങ്കെറ്റ് ഹാൾ, റസ്റ്റോറൻറ്, കുട്ടികൾക്ക് കളിസ്ഥലം, സൺഡക്ക്, ലോഞ്ച് ബാർ, ത്രീഡി തിയേറ്റർ എന്നിവയുണ്ട്. ഡിജെ പാർട്ടി, ബുഫേ ഡിന്നർ, ലൈവ് പ്രോഗ്രാമുകൾ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.
കൊല്ലം കെഎസ്ആർടിസിയിൽ നിന്നും സെപ്റ്റംബർ 25ന് പുറപ്പെടുന്ന രണ്ട് ബസ്സുകളിലും സീറ്റുകൾ മുഴുവനും ബുക്ക് ചെയ്തു കഴിഞ്ഞു. ഒക്ടോബർ 5,6,9 തീയതികളിലേക്കുള്ള ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. കൂടാതെ ഒക്ടോബർ 1,4,8 തീയതികളിൽ വാഗമൺ മൂന്നാർ ട്രിപ്പിനുള്ള ബുക്കിംഗുകളും തുടങ്ങി കഴിഞ്ഞു. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും +919447721659,+918921950903,+919496675635 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
