നെടുമങ്ങാട്: തെരുവ് നായുടെ കടിയേറ്റതിന് പിന്നാലെ പനിബാധിച്ച യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ 24 കാരിയായ അഭിജ ആണ് മരണപ്പെട്ടത്.
Contents
അഭിജയെ ദിവസങ്ങൾക്കു മുമ്പാണ് തെരുവ് നായ് കടിച്ചത്. ഇതേ തുടർന്ന് വാക്സിൻ എടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അഭിജക്ക് പനി ബാധിച്ചു കുഴഞ്ഞു വീണു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജയുടെ ജീവൻ രക്ഷിക്കാനായില്ല.
