തിരുവനന്തപുരം∙ തക്കാളിക്കറിയിൽ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടി. പള്ളിത്തുറ സ്വദേശി ഉദയകുമാറിന്റെ പരാതിയിൽ പുലയനാർ കോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കന്റീൻ നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി.
Contents
ഭാര്യയ്ക്കൊപ്പം കന്റീനിൽ ആഹാരം കഴിക്കവെ അട്ടയുടെ അവശിഷ്ടം കിട്ടിയ വിവരം അറിയിച്ചിട്ടും നടത്തിപ്പുകാർ നിസാരമായിട്ടാണ് പ്രതികരിച്ചത് എന്ന് ഉദയകുമാർ പറഞ്ഞു. തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നഗരസഭയ്ക്കും പരാതി നൽകിയത്.
