ലോകം വിരൽ തുമ്പിലുള്ള കാലത്ത് സാക്ഷരതയിൽ ഡിജിറ്റൽ വിപ്ലവം തീർക്കുകയാണ് പുല്ലമ്പാറ പഞ്ചായത്ത്.രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതപഞ്ചായത്തായി മാറുകയാണ് ഈ പഞ്ചായത്ത്.പഞ്ചായത്തിലെല്ലാവർക്കും ഡിജിറ്റൽസാക്ഷരതനൽകുകയെന്ന ലക്ഷ്യത്തോടെപ്രസിഡന്റ് ശ്രീ.പി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്കരിച്ചഡിജി പുല്ലമ്പാറ ഡിജിറ്റൽ സാക്ഷരതാപദ്ധതിയിലൂടെയാണ് ഈ നേട്ടംകൈവരിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ പുല്ലമ്പാറപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച്പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി .ഇതോടെ രാജ്യത്തെ സമ്പൂർണഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ
പഞ്ചായത്തെന്ന നേട്ടം പുല്ലമ്പാറയ്ക്ക് സ്വന്തമാകും.
തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പുമന്ത്രി എം. ബി രാജേഷ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം പറഞ്ഞു.വാമനപുരം മുൻ എം എൽ എ,കോലിയക്കോട് എൻ കൃഷ്ണൻനായർ,പഞ്ചായത്ത് പ്രസിഡൻ്റ് പി.വി രാജേഷ്, ഡോ:രാജശ്രീ.എം.എസ് (വൈസ്ചാൻസിലർ APJ അബ്ദുൾകലാംടെക്നോളജിക്കൽ യൂണിവേഴ്സിറ്റി), ശാരദാ മുരളീധരൻ (അഡീഷണൽ ചീഫ്സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്),വിഭു പിരപ്പൻകോട് എന്നിവരുംസ്ഥാപന മേധാവികൾ, ത്രിതല പഞ്ചായത്ത്അദ്ധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.ഡിജി പുല്ലമ്പാറയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ സുരാജ് വെഞ്ഞാറമൂട്, രാജ്യസഭാ അംഗങ്ങളായ ജോൺ ബ്രിട്ടാസ് ,എ.എ റഹീം എന്നിവർ ആശംസകൾ നേർന്നു.
പുല്ലമ്പാറ പഞ്ചായത്തിലെ 14 മുതൽ 65വയസു വരെയുള്ളവർക്കായി നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതപരിപാടിയാണ് ഡി.ജി പുല്ലമ്പാറയുടെ പരിശീലന പരിപാടി.45 വയസ്സിനുമുകളിലുള്ളവരായിരുന്നുപഠിതാക്കളിൽ കൂടുതൽ.കാഴ്ചക്കുറവുള്ളവരെയും കിടപ്പ്രോഗികളെയും മറ്റ് ഗുരുതരാരോഗ്യപ്രശ്നങ്ങളുള്ളവരെയും പദ്ധതിയിൽനിന്നൊഴിവാക്കിയിരുന്നു.15 വാർഡുകളിലായി 3300 പേർക്ക്പരിശീലനം നൽകി. ആൻഡ്രോയിഡ്മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ചത്.സ്മാർട്ട് ഫോൺ ഉപയോഗം,വാട്സ്ആപ് വിഡിയോകാൾ,ഓഡിയോകാൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക്അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കൽതുടങ്ങിയവയാണ് പാഠ്യവിഷയമായിഉൾപ്പെടുത്തിയിരുന്നത്.
”ഡിജി പുല്ലമ്പാറ” ഡിജിറ്റൽ സാക്ഷരതാപദ്ധതി എന്ന പ്രോജക്ടിൽ വലിയൊരുജനകീയ കൂട്ടായ്മയിലൂടെ, കേരളടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിൽ എഞ്ചിനീയറിംഗ് കോളേജ്വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെപ്രവർത്തനത്തിലൂടെയാണ് ഡിജി പുല്ലമ്പാറപൂർത്തീകരിച്ചത്.
