തിരുവനന്തപുരം : പട്ടാപ്പകൽ പോലീസിനും നാട്ടുകാർക്കും നേരേ തോക്കുചൂണ്ടി രക്ഷപ്പെട്ട ഉത്തരേന്ത്യൻ മോഷ്ടാക്കളിലൊരാൾ പിടിയിൽ. ഓഗസ്റ്റ് 22-ന് ഇടപ്പഴിഞ്ഞി സി.എസ്.എം. നഗറിലെ വീട്ടിലെ മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതികളിലൊരാളായ ഉത്തർപ്രദേശ് സീലാമ്പൂർ സ്വദേശി മുഹമ്മദ് ഷമീം അൻസാരി(28)യെയാണ് കഴിഞ്ഞദിവസം വഞ്ചിയൂർ പോലീസ് പിടികൂടിയത്. ഉത്തർപ്രദേശിലും ഡൽഹിയിലും വധശ്രമം, മോഷണം എന്നിവയുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ ഇയാളെ സീലാമ്പൂരിൽനിന്നാണ് അറസ്റ്റുചെയ്തത്.
Contents
