വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനവുമായി യുവാക്കൾ പിടിയിൽ. പള്ളിക്കൽ സ്വദേശി നൗഫൽ (28) പകൽക്കൂറി സ്വദേശി( 23) എന്നിവരെയാണ് പാലോട് വനംവകുപ്പ് അധികൃതർ ചന്ദനവുമായി പിടികൂടിയത്. ഓഗസ്റ് 24ന് പള്ളിക്കൽ സ്വദേശിയായ ഷെബിന്റെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ 10 കിലോ ചന്ദനത്തടികൾ പിടികൂടിയിരുന്നു. ഇവരുടെ ഫോൺവിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിൽ ആയത്. ഒന്നാംപ്രതി ഷബിനായുള്ള തിരച്ചിൽ തുടരുകയാണ്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
