തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വട്ടപ്പാറ കല്ലയം സ്വദേശി ഉജ്ജ്വലിനെയാണ് (29) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഫോണിലൂടെ ബന്ധം സ്ഥാപിച്ചശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Contents
ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സി.ഐ ശ്രീജിത്ത്, എസ്.ഐ മാരായ സുനിൽ ഗോപി, സലിൽ, സി.പി.ഒ നൗഷാദ്, അനീഷ് എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
