തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.
Contents
