.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പോത്തൻകോട് വേങ്ങോട് മലമുകളിലായിരുന്നു സംഭവം
തൃശൂർ സ്വദേശി ശ്യാംപ്രകാശിനെ (32) 90 ശതമാനം പൊള്ളലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേങ്ങോട് മലമുകളിൽ രാജന്റെ വീടിന് മുന്നിലാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
രാജന്റെ മകളുമായി രണ്ട് വർഷത്തോളമായി ശ്യാം പ്രകാശ് അടുപ്പത്തിലായിരുന്നു.
വിവാഹ ആലോചനയുമായി ശ്യാം പ്രകാശിന്റെ മാതാപിതാക്കൾ യുവതി വീട്ടിലെത്തിയെങ്കിലും വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചു.
ഇതിന്റെ മനോവിഷമത്തിൽ ആണ് ബൈക്കിൽ എത്തിയ ശ്യാം പ്രകാശ് കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ വീടിന് മുന്നിൽ വച്ച് ദേഹത്ത് ഒഴിച്ചു തീ കൊളുത്തിയത്
അരമണിക്കൂറോളം രാജന്റെ വീടിൻറെ മുന്നിൽ ശ്യാംപ്രകാശ് പൊള്ളലേറ്റ് കിടന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ മെഡി.കോളേജിലേക്ക് മാറ്റിയത്.
90 ശതമാനം പൊള്ളലേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലഎന്ന് പോലീസ് അറിയിച്ചു
പോത്തൻകോട് പോലീസ് കേസെടുത്തു.
