തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് യുവതിയുടെ മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യാ ശ്രമം. തൃശൂർ സ്വദേശി ശ്യാംപ്രകാശ് (32)നെ 90 ശതമാനം പൊള്ളലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേങ്ങോട് മലമുകളിൽ രാജന്റെ വീടിന് മുന്നിലാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. രാജന്റെ മകളുമായി രണ്ട് വർഷത്തോളമായി ശ്യാം പ്രകാശ് അടുപ്പത്തിലായിരുന്നു. തുടർന്ന് വിവാഹ ആലോചനയുമായി ശ്യാം പ്രകാശിന്റെ മാതാപിതാക്കൾ രാജന്റെ വീട്ടിലെത്തി. എന്നാൻ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിൽ കയ്യിൽ പെട്രോൾ കരുതി ബൈക്കിൽ എത്തിയ ശ്യംപ്രകാശ് രാജന്റെ വീടിന് മുന്നിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അരമണിക്കൂറോളം രാജന്റെ വീടിന്റെ മുന്നിൽ ശ്യാംപ്രകാശ് പൊള്ളലേറ്റ് കിടന്നു. പോത്തൻകോട് പോലീസ് കേസെടുത്തു. ടെക്ക്നോപാർക്കിലെ സെക്യുരിറ്റി ജീവനക്കാരനാണ് ശ്യാം പ്രകാശ്.
