വർക്കല: അതിവേഗ പോക്സോ കോടതി വർക്കലയിൽ അനുവദിച്ചു കിട്ടിയതായും ഡിസംബർ ഒന്നുമുതൽ സിറ്റിങ് ആരംഭിക്കുമെന്നും അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിങ്ങിലാണ് കോടതി പ്രവർത്തിക്കുക.ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് നിർവഹിക്കുമെന്നും എം.എൽ.എ അറിയിച്ചു. വർക്കലയിൽ കുടുംബകോടതിയും സബ് കോടതിയും ആവശ്യമാണെന്നും ഇവയും കൊണ്ടുവരുന്നതിന് ശ്രമം ഊർജിതമായി നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Contents
