തോന്നയ്ക്കല്‍ : ദേശീയ ഊര്‍ജ്ജസംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റ്റും തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എസ്.പി.സി യൂണിറ്റും സംയുക്തമായി രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്നല്കി. എസ്.ഇ.പി റിസോഴ്സ് പേഴ്സണ്‍ സോനു.ജെ.എസ് ക്ലാസ് കൈകാര്യം ചെയ്തു.പങ്കെടുത്ത മുഴുവന്‍ രക്ഷിതാക്കള്‍ക്കും സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.പി.റ്റി.എ പ്രസിഡന്റ് നസീര്‍ ഇ യുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ ഡോ.കെ.ജി.അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി,എസ്.എം.സി ചെയര്മാന് തോന്നയ്ക്കല്‍ രാജേന്ദ്രന്,പ്രിന്‍സിപ്പാള്‍ ജസിജലാല്‍,എച്ച്.എം സുജിത്ത്.എസ്,എസ്.ഇ.പി ജോയിന്റ്റ് കണ്‍വീനര്‍ രേഖ.പി.ജി,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,ഷെഫീക്ക് എ.എം,ലാലി.ആര് എന്നിവര്‍ സംസാരിച്ചു.
