തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ജില്ലാ കലോത്സവ വിജയികളേയും ഹാവന്‍സ് ഇന്റര്‍നാഷണല്‍ കവിതാ അവതരണ വിജയികളേയും അനുമോദിച്ചു.കുടവൂര്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി ഉദ്ഘാടനം ചെയ്തു .എസ്.എം.സി ചെയര്മാന് തോന്നയ്ക്കല്‍ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹാവന്‍സ് പ്രതിനിധികളായ ബാലചന്ദ്രന് ,വിതുര വി.അശോക്,എച്ച്.എം സുജിത്ത്.എസ്,സീനിയര്‍ അസിസ്റ്റന്റ്റ് തങ്കമണി.എ,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
