കല്ലമ്പലം: നാവയിക്കുളം യൂത്ത് കോൺഗ്രസ് (ഐ ) മണ്ഡലം പ്രവർത്തക സമ്മേളനവും പുതിയ മണ്ഡലം പ്രസിഡന്റ് ചുമതല ഏൽക്കലും നടന്നു. സമ്മേളനം മുൻ എം എൽ എ ശ്രീ വർക്കല കഹാർ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എ ജെ ജിഹാദ് അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ഇ റിഹാസ്, നാവായിക്കുളം മണ്ഡലം പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ നായർ, കുടവൂർ നിസാം, നടരാജൻ, എൻ കെ പി സുഗതൻ, വാർഡ് മെമ്പറായ റീന ഫസൽ, ജി ആർ സീമ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ, അജസ് പള്ളിക്കൽ, അനൂപ് പകൽക്കുറി, ഷെമീർ നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ എം എസ് നന്ദി രേഖപെടുത്തി.
Contents
