

ആറ്റിങ്ങൽ. മാർക്കറ്റ് റോഡിലാണ് സംഭവം. പാർട്ടി നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള വസ്തുവിനോട് ചേർന്ന് മറ്റൊരു മതിൽ നിർമ്മിച്ചു അനധികൃതമായി സ്ഥലം കൈക്കലാക്കാൻ ശ്രമിച്ചതാണ് നാട്ടുകാരും നഗരസഭ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞത്. വരുന്ന രണ്ടു ദിവസത്തെ അവധി കണക്കിലെടുത്ത് കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് ഒരു മതിലിന്റെ അടുത്തായി വീണ്ടും മറ്റൊരു മതിൽ നിർമ്മാണം പൂർത്തിയാക്കിയത് . സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരിയെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ പുതുതായി നിർമ്മിച്ച മതിൽ പൊളിച്ചു മാറ്റുകയും ചെയ്തു
