തിരുവനന്തപുരം അൻവർ സാദത്തിനെ ജില്ല വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. കഠിനംകുളം പുത്തൻതോപ്പ് സ്വദേശിയാണ്. ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മുതിർന്ന നേതാക്കൾ ആയ എ എൽ എം കാസിം,അഡ്വ.ജെ തമ്രൂക്ക്, ബഷറുള്ള തുടങ്ങിയവർ പങ്കെടുത്തു
സെക്കുലർ കൾചറൽ ഫോറം സംസ്ഥാന കൺവീനർ വെമ്പായം നസീർ ജില്ല വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അൻവർ സാദത്തിനെ ജില്ല വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതു.മെയ് മാസത്തിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് മുന്നോടിയായുള്ള വിളമ്പര സമ്മേളനവും സംസ്ഥാന കൗൺസിൽ യോഗവും ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് നടക്കും . പരിപാടിയുടെ വിജയത്തിനായി കൺവീനർ കാസിം ചെയർമാനായി ഷാനവാസ് തൊളിക്കോട് കലാം, നുജുമുന്നിസ, വെമ്പായം നസീർ
എന്നീ 5 അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.ദേവി സ്കാനിംങ്ങുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ഡി ജി പിക്ക് പരാതി നൽകാനും പ്രക്ഷോഭം സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
