ആറ്റിങ്ങൽ.
ഗവൺമെന്റ് കോളേജ് പരിസരത്ത് സോഷ്യൽ ഫോറസ്ട്രി ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാൻറ്റേഷന്റെ ഭാഗമായി 2020/ 21 കാലയളവിൽ നട്ട് പരിപാലിച്ചിരുന്ന മരങ്ങളാണ് നശിച്ചതു. ഇവിടെ നെല്ലി,പേര, സീതപ്പഴം, പ്ലാവ്,, പൂവരശ്, എന്നീ ഇനങ്ങളിൽപ്പെട്ട 805 മരങ്ങളാണ് പരിപാലിച്ചു വന്നിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ചു മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കോളേജ് മൈതാനവും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ്നൂറോളം മരങ്ങൾ നശിച്ചതായി കണ്ടെത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഇടപെട്ട് വകുപ്പുതല അന്വേഷണം ആരംഭിച്ചു..







