പാറശ്ശാല: നിരവധി മോഷണങ്ങള്‍ നടത്തിയശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സ്ത്രീ പിടിയിൽ. പാറശ്ശാല, നെയ്യാറ്റിന്‍കര, വെള്ളറട പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിവന്ന പാറശ്ശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ മല്ലിക എന്ന വനജകുമാരി (45) ആണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ 16ന് രാവിലെ 10ന് നെടിയാംകോട് മോഷണം നടത്തിയശേഷം ഓട്ടോയില്‍ കയറി ധനുവച്ചപുരത്തെത്തി അവിടെന്നൊരു മൊബൈല്‍ ഫോണും 4000 രൂപയും ബാങ്ക് ഡോക്യുമെന്റ്സും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.ഏതാനും മാസം മുമ്പ് ഉദിയംകുളങ്ങരയില്നിന്ന് 35,000 രൂപ, രണ്ടുപവന്റെ സ്വര്‍ണമാല എന്നിവ മോഷ്ടിച്ചതിന് നിലവില്‍ പാറശ്ശാല പൊലീസില്‍ വനജകുമാരിക്കെതിരെ കേസുണ്ട്. ഈ അടുത്ത കാലയളവില്‍ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
