ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ ജുമാമസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.
വെള്ളിയാഴ്ച 5മണിക്ക് ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് സലിം പനവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ഉത്ഘാടനം ചെയ്തു ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ :എസ് കുമാരി മുഖ്യ പ്രഭാഷണവും നടത്തി.എൺപതു വയസ്സ് കഴിഞ്ഞ 32 ഓളം വിവിധ ജാതി മതസ്ഥരായ മുതിർന്നവരെയാണ് ചടങ്ങിൽ ആദരിച്ചത്. കൗൺസിലർ താഹിർ, ജമാഅത് വൈസ് പ്രസിഡന്റ് ഷാനവാസ്, ജമാഅത് ഫെഡറേഷൻ മേഖല സെക്രട്ടറി അഡ്വ. ഷിബു, ജമാ അത് സെക്രട്ടറി അസീസ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.


