വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ മൂലക്കര കാവ് വിളാകത്ത് വീട്ടിൽ ജോസഫ് (58) ആണ് മരിച്ചത്. ഏഴ് വർഷം മുൻപ് ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായിരുന്നു ജോസഫിന്റെ താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Contents
