ആറ്റിങ്ങൽ.. ആചാര്യൻ മന്നത്ത് പത്മനാഭന്റെ 53 ആം സമാധി ദിനത്തോടനുബന്ധിച്ച് 1382 ആം നമ്പർ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ കരയോഗ അംഗങ്ങൾക്ക് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ , സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ പിള്ള, മേഖലാ കൺവീനർ ദ്വാരക മോഹനൻ നായർ, ജോയിൻ സെക്രട്ടറി ഉദയകുമാർ മറ്റ് കരയോഗ ഭാരവാഹികൾ വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
