ബാലരാമപുരം: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് പട്ടാപ്പകൽ വീട്ടുസാധനങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ കട്ടച്ചൽകുഴി വട്ടവിള ജോണി ഭവനിൽ ജോണി(48), പയറ്റുവിള കുഴിയൻവിള വടക്കരികത്ത് വീട്ടിൽ രാജേഷ്(43) എന്നിവർ അറസ്റ്റിലായി. വെങ്ങാനൂർ സിസിലിപുരം വട്ടവിള അജിത് ഭവനിൽ അജിത്തിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ ശ്രമം നടന്നത്. വീട് വൃത്തിയാക്കാനായി അജിത് എത്തിയപ്പോൾ ജോണിയും രാജേഷും ചേർന്ന് വീട്ടിലെ മോട്ടർ പമ്പ്, അടുപ്പിന്റെ ഇരുമ്പ് ഭാഗങ്ങൾ, അലുമിനിയം പാത്രങ്ങൾ തുടങ്ങിയവ ചാക്കിൽ കെട്ടി മതിലിന് പുറത്തേക്ക് ഇടുന്നതു കാണുകയായിരുന്നു.
Contents
