ആറ്റിങ്ങൽ ബൈപാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവാറാട്ട്കാവ് ക്ഷേത്രത്തിന്റെ പാട്ട് പൂരയും അനുബന്ധ സ്ഥലങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.. കോടതി വിധി ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തി തിരുവാറാട്ടുകാവിന്റെ ചരിത്ര ഭൂമിയിൽ ഹൈക്കോടതി വിലക്കിനെ മറി കടന്നുകൊണ്ട് എൻ എച് എ ഐ നടത്തിയ കടന്നു കയറ്റത്തിനെതിരെ ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസ്സോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു. ആർ. നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമ്മേളനം ചരിത്രകാരനായ ഡോ.എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു. എസ് വേണുഗോപാൽ വിഷയാവതരണം നടത്തി.
വികസനത്തിന് ആരും എതിരല്ല. 100 കി.മീ വേഗത്തിൽ ചരക്കുലോറികൾക്ക് തലങ്ങും വിലങ്ങും പായാൻ റോഡുണ്ടാക്കുന്നതു പോലെ പരമപ്രധാനമാണ് നാടിന്റെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുക എന്നതും. നിർഭാഗ്യവശാൽ ആറ്റിങ്ങലിലെ ഒരു രാഷ്ട്രീയപാർട്ടിയിലെയും നേതാക്കളൊന്നും ഈ സത്യം മനസ്സിലാക്കുന്നില്ല എന്നും പ്രധിഷേധക്കാർ അറിയിച്ചു.



