തിരുവനന്തപുരം: മിനിമം വേതനം പ്രതിമാസം 26,000/- രൂപ നല്കുക, എല്ലാവർക്കും 10,000/- രൂപ വീതം പെൻഷൻ ഉറപ്പു വരുത്തുക, കരാർവൽക്കരണം ഉപേക്ഷിക്കുക, അഗ്നിപഥ് സ്കീം റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐറ്റിയു കർഷക സംഘം കർഷക തൊഴിലാളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5ന് മസ്ദൂർ കിസാൻ സംഘർഷ് റാലി ( പാർലമെൻ്റ് മാർച്ച്) നടത്തുന്നു. ഇതിൻ്റെ പ്രചരണാർത്ഥം അഞ്ചുതെങ്ങ് പഞ്ചായത്ത് കാൽനട പ്രചരണജാഥ സിഐറ്റിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.വിജയകുമാർ ജാഥായുടെ ക്യാപ്റ്റൻ ബി.എൻ.സൈജുരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വൈസ് ക്യാപ്റ്റൻ ലിജാ ബോസ് ജാഥാ മാനേജർ കിരൺ ജോസഫ്, സജിസുന്ദർ, ജോസഫിൻ മാർട്ടിൻ , ശ്യാമപ്രകാശ്, ജയശ്രീരാമൻ,സ്റ്റീഫൻ ലൂവീസ്, സോഫിയ ജ്ഞാനദാസ്, സരിതബിജു, ജസ്റ്റിൻ ആൽബി, ബിപിൻ ചന്ദ്രപാൽ, സെൽവൻ, തോമസ്, ജോസ് ചാർളി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. നെടുങ്ങണ്ടയിൽ നിന്നും ആരംഭിച്ച ജാഥ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗം മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.
